യുഎസിലെ ന്യൂജഴ്സിയില്‍ ഒരു ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റിനെ കറുത്ത വര്‍ഗക്കാരനായ ഒരു കൌമാരക്കാരന്‍ വെടിവച്ച് കൊന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മരുന്ന് നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
ബ്രോഡ് സ്ട്രീറ്റില്‍ ബ്രൂന്‍സ്‌വിക്ക് അവന്യൂ ഫാര്‍മസി നടത്തുന്ന അര്‍ജ്ജുന്‍ റെഡ്ഡി ദയാപ (52) എന്നയാളാണ് വെള്ളിയാഴ്ച വൈകിട്ട് യുഎസ് പ്രാദേശിക സമയം 6:30ന് വെടിയേറ്റ് മരിച്ചത്. റെഡ്ഡിയുടെ നെഞ്ചിനാണ് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പൊഴേക്കും മരിച്ചിരുന്നു.
ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ട കൌമാരക്കാരനോടെ വിനയപൂര്‍വമാണ് റെഡ്ഡി ഇടപെട്ടത് എന്ന് കടയിലെ ജോലിക്കാര്‍ പറയുന്നു. കുറിപ്പ് ഇല്ലാതെ മരുന്ന് നല്‍കിയാല്‍ അത് തന്റെ ലൈസന്‍സ് നഷ്ടപ്പെടുത്തും എന്ന് പറഞ്ഞാണ് റെഡ്ഡി ഇയാളെ മടക്കി അയച്ചത്. എന്നാല്‍, ഉടന്‍ തന്നെ തിരികെ വന്ന ഇയാള്‍ റെഡ്ഡിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
അമേരിക്കന്‍ തെലുഗു അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാളാണ് കൊലപാതകത്തിനിരയായ അര്‍ജ്ജുന്‍ റെഡ്ഡി.