മയക്കുമരുന്ന് കേസില്‍ പാരിസ് അകത്ത്

ലാസ് വേഗസ്| WEBDUNIA| Last Modified ശനി, 28 ഓഗസ്റ്റ് 2010 (18:02 IST)
PRO
ഹോളിവുഡ് സൂപ്പര്‍ മോഡലും നടിയുമായ പാരിസ് ഹില്‍‌ട്ടണ്‍ വീണ്ടും മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായി. ലാസ് വേഗസില്‍ വച്ച് പാരിസ് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയാണ് പൊലീസ് അവരെ കസ്റ്റഡിയില്‍ എടുത്തത്.

സുഹൃത്ത് ഓടിച്ചിരുന്ന കാറില്‍ സഞ്ചരിക്കുമ്പോഴാണ് പാരിസ് വീണ്ടും അബദ്ധത്തില്‍ ചാടിയത്. കാര്‍ കടന്നു പോകുമ്പോള്‍ അതിനുള്ളില്‍ നിന്ന് കഞ്ചാവിന്റെ പുക ഉയരുന്നു എന്ന സംശയം തോന്നിയതിനാലാണ് പൊലീസ് കാര്‍ തടഞ്ഞത്. എന്നാല്‍, കാറിനുള്ളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് കൊക്കെയ്ന്‍ ആയിരുന്നു.

എത്രത്തോളം കൊക്കെയ്ന്‍ ലഭിച്ചു എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച രാത്രി പിടിയിലായ പാരിസിനെ സ്വന്തം ഉറപ്പിന്‍‌മേല്‍ ശനിയാഴ്ച രാവിലെ വിട്ടയച്ചേക്കും.

നേരത്തെ, ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയത്ത് പോര്‍ട്ട് എലിസബത്തില്‍ വച്ച് കഞ്ചാവ് കൈവശം വച്ചതിന് പാരിസിനെ അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്ത് കുറ്റം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് കേസില്‍ നിന്നും ഈ ഹോളിവുഡ് സുന്ദരി തടിതപ്പിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :