ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുടുംബാംഗങ്ങള്‍ കോടതിയില്‍. മണ്ടേലയുടെ മക്കള്‍ അദ്ദേഹത്തിന്റെ ബിസിനസ്സ് അസോസിയേറ്റുമാര്ക്കെതിരേ കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മണ്ടേലയുടെ കമ്പനികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് മക്കളും ബിസിനസ്സ് അസോസിയേറ്റുമാരും തമ്മില്‍ തര്‍ക്കം. അഭിഭാഷകരായ ജോര്‍ജ് ബിസോ, ബല്ലി ച്യൂവേണ്, ബിസിനസുകാരനായ ടോക്യോ സെക്സ്വാലെ എന്നിവര്‍ക്ക് കമ്പനികളുടെ ഡയറക്ടര്‍മാരായി തുടരാന്‍ അവകാശമില്ലെന്നാണ് മണ്ടേലയും മക്കളായ മകാസിവൌ, സെനാനി എന്നിവര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നത്. മണ്ടേലയുടെ കൈയെഴുത്തുപ്രതികളില്‍ നിന്നുള്ള വരുമാനത്തിലാണ് ഇവരുടെ കണ്ണ് എന്നും മക്കള്‍ പറയുന്നു. എന്നാല്‍ ബിസിനസ്സ് അസോസിയേറ്റുമാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
രണ്ട് ഭാര്യമാരിലായി മണ്ടേലയ്ക്ക് ആറ് മക്കള്‍ ഉണ്ട്. ഇതില്‍ രണ്ട് പേരാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 94കാരനായ മണ്ടേല കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടത്.