ഭീകരവാദം ആഗോള ഭീഷണി: ബൌച്ചര്‍

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2008 (10:49 IST)
ഭീകരവാദം ലോകത്തിന് തന്നെ ഭീഷണി ആണെന്ന് ദക്ഷിണ, മദ്ധ്യേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റിച്ചാര്‍ഡ് ബൌച്ചര്‍. ഇത് കൂട്ടായി നേരിടേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ രാജ്യങ്ങള്‍ക്ക് ഭീകരത വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയെയും ഭീകരത അലട്ടുന്നുണ്ട്- കഴിഞ്ഞ ആഴ്ച കൊളൊംബോയില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തിനിടെ ബൌച്ചര്‍ പറഞ്ഞു.

സാര്‍ക്ക് സമ്മേളനത്തില്‍ ബൌച്ചര്‍ നടത്തിയ പ്രസംഗത്തിന്‍റെ പകര്‍പ്പ് കഴിഞ്ഞ ദിവസം വൈകിയാണ് പുറത്ത് വിട്ടത്. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്ന പാകിസ്ഥാന്‍റെ ഉറപ്പിനെയും ബൌച്ചര്‍ സ്വാഗതം ചെയ്തു.

നമ്മളെല്ലാം സാഹചര്യങ്ങള്‍ മനസിലാക്കണം. ആരാണ് എംബസി ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ എല്ലാവരും ശ്രമിക്കണം. മേഖലയിലെ എല്ലാ രാജ്യങ്ങളും സഹകരിച്ചാലേ ഭീകരത കൈകാര്യം ചെയ്യാനാവൂ- ബൌച്ചര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :