ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു
ഷാര്‍ജ|
WEBDUNIA|
Last Modified ഞായര്‍, 29 ജനുവരി 2012 (15:33 IST)
ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ ഷാര്‍ജയില്‍ മരിച്ചു. സാമാ മുസ്തഫ എന്ന സ്ത്രീയാണ് ഷാര്‍ജയിലെ ആശുപത്രിയില്‍ മരിച്ചത്. 27 വയസുള്ള ഇവര്‍ മൂന്ന് കുട്ടികളുടെ അമ്മയാണ്.
രണ്ടുവര്‍ഷത്തോളമായി മുട്ടുവേദനയും നടുവേദനയും മൂലം വിഷമിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഡോക്ടര്‍ സാമയോട് ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് സാമയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. 96 കിലോ ഭാരമുള്ള ഈ സ്ത്രീയുടെ വണ്ണം, വയറില്‍ ഒരു ശസ്ത്രക്രിയ നടത്തിയാല്‍ കുറയുമെന്ന് ഡോക്ടര്‍ ഉപദേശിച്ചു.
എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സാമയുടെ അവസ്ഥ സങ്കീര്‍ണ്ണമാകുകയും വയറ്റില്‍ നിന്ന് രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങുകയും ചെയ്തു. ഇത് നിയന്ത്രിക്കുന്നതിനായി ഡോക്ടര്‍മാര്‍ വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്ത്രീക്ക്ഭക്ഷണവും വെള്ളവുമൊന്നും കഴിക്കാന്‍ സാധിക്കാതെ ആയി. മരിക്കുമ്പോള്‍ സാമയുടെ ഭാരം 40 കിലോയായിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രിക്കും എതിരെ സാമയുടെ കുടുംബം കേസ് കൊടുത്തു.