ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ യുവതിക്ക് അമേരിക്കയില്‍ ജീവപര്യന്തത്തിനു സാധ്യത

ഹൂസ്റ്റണ്‍| WEBDUNIA| Last Modified ശനി, 8 മാര്‍ച്ച് 2014 (15:45 IST)
PRO
ഭര്‍ത്താവിനെ തീവെച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ യുവതിക്ക് അമേരിക്കയില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് സാധ്യത. ടെക്സാസ് സ്വദേശിയായ ശ്രേയ പട്ടേലിനാണ് ജീവപര്യന്തം ലഭിക്കാന്‍ സാധ്യതയുള്ളത്.

രണ്ട് വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിമല്‍ പട്ടേലാണ് ശ്രേയയുടെ ഭര്‍ത്താവ്. ബിമല്‍ ബാത്‌റൂമില്‍ കുളിക്കാന്‍ പോയപ്പോള്‍ ശ്രേയ പുറകില്‍ നിന്നും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്. ശരീരമാസകലം പൊള്ളലേറ്റ ബിമല്‍ സാന്‍ ആന്റോണിയോ മിലിട്ടറി ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.

ഇപ്പോളുള്ള തെളിവുകള്‍ ശ്രേയക്കെതിരെയാണ്. ശ്രേയയുടേതെന്ന് കരുതുന്ന ഫിംഗര്‍പ്രിന്റുകള്‍ മണ്ണെണ്ണ കന്നാസില്‍ നിന്നും ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളിലാണ് ബിമല്‍ കൊല്ലപ്പെടുന്നത്.

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രേയക്ക് അമേരിക്കയില്‍ എത്താന്‍ സാധിച്ചത്. എന്നാല്‍ വന്ന ആദ്യ ആഴ്ചയില്‍ തന്നെ ഭര്‍ത്താവ് കൊല്ലപ്പെടുകയും ചെയ്തു. വിധി എന്ന് പുറപ്പെടുവിക്കും എന്നത് കോടതി വ്യക്തമാക്കിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :