ബ്ലോഗുകള്‍ ഉപയോഗിക്കാന്‍ പുരോഹിതരോട് പോപ്പ്

ലണ്ടന്‍| WEBDUNIA|
ആശയവിനിമയത്തിനായി ബ്ലോഗുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പുരോഹിതന്‍മാരോട് നിര്‍ദ്ദേശിച്ചു. ലോക ആശയവിനിമയ ദിനത്തിന് മുന്നോടിയായി പുരോഹിതന്‍മാര്‍ക്ക് നല്‍കുന്ന സന്ദേശത്തിലാണ് പോപ്പ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്.

വിശ്വാസികളുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും ഇന്‍റര്‍നെറ്റ് പോലുള്ള ആധുനീക ആശയവിനിമയ സംവിധാനങ്ങള്‍ പുരോഹിതന്‍മാര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായമാണ് മാര്‍പ്പാപ്പ പ്രകടിപ്പിക്കുന്നത്. സാങ്കേതികരംഗം ബന്ധങ്ങളുടെ അകലം മാറ്റി അവയുടെ ആഴങ്ങളിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ലോക സേവനം ഉന്നമിട്ട് കാര്യക്ഷമതയോടെ അവയെ ഉപയോഗിക്കാനാണ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം.

പുരോഹിതന്‍മാരും സഭകളും ഡിജിറ്റല്‍ ലോകത്തില്‍ എന്ന തലക്കെട്ടിലാണ് പോപ്പിന്‍റെ സന്ദേശം. ബ്ലോഗ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ക്രിസ്തീയവഴികളിലേക്ക് വിശ്വാസികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതുനും ആരാധനാലയങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉപയോഗപ്പെടുണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. സമൂഹവുമായുള്ള സമ്പര്‍ക്കത്തിനും ഈ മാധ്യമങ്ങളെ ഉപയോഗിക്കണമെന്ന് പോപ്പ് ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :