ബ്രിട്ടനില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ മുങ്ങിമരിച്ചു
ലണ്ടന്‍|
WEBDUNIA|
PRO
PRO
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജരായ രണ്ട് ഡോക്ടര്‍മാര്‍ മുങ്ങിമരിച്ചു. സ്‌പെയിനിലെ ടെനെറിഫ് തീരത്താണ് അപകടം. ഡോ. ഉമ രാമലിംഗം (42), ബന്ധുവായ ഡോ. ഭാരതി രവികുമാര്‍ (39) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് പ്ലായോ പാരീസോ റിസോര്‍ട്ടിന് സമീപം കടല്‍ത്തീരത്ത് കുളിക്കുന്നതിനിടെ തിരമാലയില്‍പെട്ട തങ്ങളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം. തിരയില്‍പ്പെട്ട രണ്ടു കുട്ടികളെയും രണ്ടു സ്ത്രീകളെയും രക്ഷപ്പെടുത്തി. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
യുകെയിലെ പ്രമുഖ പ്രസവ ചികിത്സ വിദഗ്ധയാണ് മരിച്ച ഡോ ഉമ രാമലിംഗം. ബ്രിട്ടണിലെ നിരവധി ആശുപത്രികളില്‍ ഇവര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ലിങ്കണ്‍ ഹെല്‍ത്ത് സര്‍ജറി ഹോസ്പിറ്റല്‍ ഉടമകളില്‍ ഒരാളും ജനറല്‍ പ്രാക്ടീഷ്ണറാണ് ഡോ ഭാരതി രവികുമാര്‍.