ബ്രിട്ടനിലെ ജയിലുകളില്‍ സമ്പൂര്‍ണ പുകവലി നിരോധനം!

ലണ്ടന്‍| WEBDUNIA|
PRO
PRO
ബ്രിട്ടനിലെ ജയിലുകളില്‍ സമ്പൂര്‍ണ പുകവലി നിരോധനം ഏര്‍പ്പെടുത്തുന്നു. ബ്രിട്ടനില്‍ പൊതുസ്ഥലങ്ങളിലെ പുകവലിക്ക് 2007ല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വസതികള്‍ എന്ന് കണക്കാക്കി തടവറകളില്‍ പുകവലിക്കാന്‍ തടസ്സമുണ്ടായിരുന്നില്ല.

എന്നാല്‍ ബ്രിട്ടനിലെ ജയിലുകളിലെ എണ്‍പതു ശതമാനം ആളുകളും പുകവലിക്കുന്നവരാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ നടപടി. സമ്പൂര്‍ണ നിരോധനം 2015ഓടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പുകവലിക്കാരുടെ പുക ഉള്ളില്‍ച്ചെന്ന് പുകവലിക്കാത്തവര്‍ക്കും അതിന്റെ ദോഷം അനുഭവിക്കുന്നതിനാല്‍ അതിനെതിരെ നിയമ നടപടിക്ക് ജീവനക്കാരും കുറെ തടവുകാരും തയാറെടുക്കുകയായിരുന്നു.

ബാലതടവുകാരുടെ ജയിലുകളില്‍ ഇത് നേരത്തേ നടപ്പാക്കിയിരുന്നെങ്കിലും മുതിര്‍ന്നവരുടെ ജയിലുകളില്‍ ഇത് പ്രശ്നങ്ങള്‍ക്കിടയാക്കിയേക്കുമെന്ന് കരുതിയായിരുന്നു പുകവലി നിരോധനം ഏര്‍പ്പെടുത്താഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :