ബ്രിട്ടണ്‍ തെരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നില്‍

ലണ്ടന്‍| JOYS JOY| Last Modified വെള്ളി, 8 മെയ് 2015 (13:42 IST)
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍ തൂക്കം. ആകെയുള്ള 650 സീറ്റുകളില്‍ ഫലം വന്നതില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ്
പാര്‍ട്ടി 307 സീറ്റുകളില്‍ വിജയം നേടി. ആദ്യ ഫല സൂചനകളില്‍ ലേബര്‍ പാര്‍ട്ടി ആയിരുന്നു മുന്നില്‍. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിലെത്തുകയായിരുന്നു.

പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 226 സീറ്റുകള്‍ നേടി തൊട്ടു പിന്നിലുണ്ട്. സ്വതന്ത്ര സ്കോട്‌ലന്‍ഡിനായി വാദിക്കുന്ന സ്കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കി. എസ് എന്‍ പി 56 സീറ്റുകളാണ് നേടിയത്. കാമറൂണ്‍ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടു.

ലിബറല്‍ ഡെമോക്രാറ്റുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും എട്ടു സീറ്റുകള്‍ വീതം നേടി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ 57 സീറ്റ് നേടിയിരുന്നു. സിന്‍ ഫീന്‍ - നാല് സീറ്റ്, ദി പാര്‍ട്ടി ഓഫ് വെയ്‌ല്‍സ് - മൂന്ന്, സോഷ്യല്‍ ഡെമോക്രാറ്റിക് ആന്‍ഡ് ലേബര്‍ പാര്‍ട്ടി - മൂന്ന്, അള്‍സ്റ്റര്‍ യൂണിയനിസ്റ്റ് പാര്‍ട്ടി - രണ്ട്, യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി - ഒന്ന്, ഗ്രീന്‍ പാര്‍ട്ടി - ഒന്ന്, മറ്റുള്ളവ - ഒന്ന് എന്നിങ്ങനെയാണ് വോട്ട് നില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :