WEBDUNIA|
Last Modified തിങ്കള്‍, 19 ജനുവരി 2009 (16:37 IST)
സാവോ പോളോ: ബ്രസീല്‍ തലസ്ഥാനമായ സാവോ പോളോയില്‍ ഒരു പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. അപകടം നടക്കുമ്പോള്‍ അറുപതോളം പേര് പള്ളിയിലുണ്ടായിരുന്നുവെന്ന് ഒരു സഭാവക്താവ് പറഞ്ഞു.
ആയിരത്തിലധികം പേര് പങ്കെടുത്ത പ്രാര്‍ത്ഥനാചടങ്ങ് കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു അപകടം. ആള്‍ക്കാരില്‍ പലരും പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തിറങ്ങിയത് വന്‍ദുരന്തം ഒഴിവാക്കി. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രശസ്ത ബ്രസീലിയന്‍ ഫുട്ബോള്‍ താരം കാകയുടെ വിവാഹ ചടങ്ങുകള്‍ ഈ പള്ളിയില്‍ വച്ചാണ് നടന്നത്.