ബേനസീര്‍ വധം: അന്വേഷണത്തിന് പണം നല്‍കി

PTI
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിന് 1.5 മില്യണ്‍ യുഎസ്‌ ഡോളര്‍ പാക് സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കി. സഭയുടെ മൂന്നംഗ കമ്മീഷനാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

വിഷയം സംബന്ധിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുമായി ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎന്‍ പ്രതിനിധി ജോണ്‍ സോളെക്കിയെ പാകിസ്ഥാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതിനെ കുറിച്ചും ലാഹോര്‍ ആക്രമണത്തെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി മൂണിന്‍റെ വക്താവ് പറഞ്ഞു.

കേസന്വേഷിക്കുന്നതിന് യുഎന്‍ സെക്രട്ടേറിയറ്റിനാണ് പാകിസ്ഥാന്‍ പണം നല്‍കുക. പാകിസ്ഥാന്‍റെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ്‌ ബേനസീര്‍ വധം അന്വേഷിക്കാന്‍ യുഎന്‍ കമ്മീഷനെ നിയമിച്ചത്‌. ചിലിയുടെ യുഎന്‍ അംബാസഡര്‍ ഹരാള്‍ഡോ മുനോസ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.

യുഎന്‍| WEBDUNIA| Last Modified ശനി, 7 മാര്‍ച്ച് 2009 (15:25 IST)
2007 ഡിസംബറില്‍ റാവല്പിണ്ടിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു ബേനസീര്‍ കൊല്ലപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :