ബെല്‍ജിയത്തില്‍ പര്‍ദ്ദ ധരിക്കുന്നത് നിരോധിക്കുന്നു

ബ്രസല്‍‌സ്| WEBDUNIA|
ബെല്‍‌ജിയത്തില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത് നിരോധിക്കുന്നു. ബെല്‍ജിയം പാര്‍ലമെന്‍റിന്‍റെ അധോസഭ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരിക്കുകയാണ്. എന്നാല്‍ ഈ തീരുമാനം പ്രാവര്‍ത്തികമാകണമെങ്കില്‍ ഉപരിസഭയുടെ അംഗീകാരം കൂടി വേണം.

സെനറ്റ് ഈ നടപടിക്ക് അംഗീകാരം നല്‍കിയാല്‍, പര്‍ദ്ദ നിരോധിക്കുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി ബെല്‍ജിയം മാറും.

പര്‍ദ്ദ നിരോധിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് പാര്‍ലമെന്‍റിന്‍റെ അധോസഭയില്‍ 136 അംഗങ്ങള്‍ വോട്ടു ചെയ്തു. രണ്ടു പേര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എന്നാല്‍ പര്‍ദ്ദ വേണ്ടെന്ന നിലപാടിനെ എതിര്‍ത്ത് ആരും വോട്ടു ചെയ്തില്ല എന്നത് ശ്രദ്ധേയമായി.

പൊതുവായ ഇടങ്ങളിലൊന്നും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇത് തെറ്റിക്കുന്നവര്‍ക്ക് 20 മുതല്‍ 34 ഡോളര്‍ വരെ പിഴയോ ഏഴു ദിവസം വരെ തടവോ ലഭിക്കും. മുസ്ലിം മതവിഭാഗത്തെ വേദനിപ്പിക്കുന്നതിനുള്ള തീരുമാനമല്ല ഇതെന്നും രാജ്യസുരക്ഷയെ മുന്‍‌നിര്‍ത്തിയാണ് ഈ നടപടിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

എന്നാല്‍ പ്രത്യേക ആഘോഷവേളകളിലും മറ്റും അതാത് മുനിസിപ്പാലിറ്റികളുടെ അനുമതിയോടെ പര്‍ദ്ദ ധരിക്കാവുന്നതാണെന്നും വിശദമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഇസ്ലാം മതവിശ്വാസികളാണ് ബല്‍ജിയത്തിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :