കാലിഫോര്‍ണിയ|
WEBDUNIA|
Last Modified ബുധന്‍, 18 ഫെബ്രുവരി 2009 (10:14 IST)
അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് പാക് അതിര്‍ത്തിയിലെ ഒരു പട്ടണത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഭൌമ ശാസ്ത്രജ്ഞന് തോമസ് ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം ഉപഗ്രഹത്തില്‍ നിന്നുള്ള നിശാദൃശ്യങ്ങള് പരിശോധിച്ചപ്പോഴാണ് ലാദന്റെ താവളം കണ്ടെത്തിയത്.
പാകിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് 12 മൈല്‍ അകലെ പരചിനാര്‍ പട്ടണത്തില്‍ ലാദന്റെ വീട് ഉപഗ്രഹ ചിത്രത്തില്‍ വ്യക്തമായതായി സംഘം പറയുന്നു.
ലാദന് ഗുഹയില്ലണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഗില്ലസ്പി പറഞ്ഞു. താലിബാന്റെ ശക്തി കേന്ദ്രമായ പരചിനാറില്‍ പാകിസ്ഥാന് ഇസ്ലാമിക നിയമം, ശരി-അത്ത് നടപ്പിലാക്കാന്‍ പാകിസ്ഥാന് അനുമതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ലാദന് എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണെന്നും സംഘം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ലാമാബാദില് നിന്ന് 290 കിലോമീറ്റര്‍ ദൂരെയുള്ള പരചിനാര്‍ ചുറ്റും ചെറുകാടുകളുള്ള സ്ഥലമാണ്. ഇവിടെ നിന്ന് അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെത്താന്‍ ഏറ്റവും എളുപ്പമാണ്. ഇതുകൊണ്ടാവാം ലാദന് ഈ സ്ഥലം തെരഞ്ഞെടുത്തതെന്നും സംഘം അഭിപ്രായപ്പെട്ടു. ലാദന് അഫ്ഗാനിലുണ്ടെന്ന ധാരണയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാനില്‍ സൈനിക നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.