ബാഗ്ദാദില്‍ സ്ഫോടനം; 12 മരണം

ബാഗ്ദാദ്| WEBDUNIA|
PRO
ഇറാഖില്‍ വ്യത്യസ്ത മേഖലകളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

സ്ഫോടനത്തില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇറാഖിലെ കിഴക്കന്‍ പ്രവശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റിയാണ് സ്ഫോടനം നടത്തിയത്. വടക്കന്‍ ഇറാക്കില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :