ബാഗ്ദാദില്‍ ബോംബാക്രമണം: 18 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| WEBDUNIA|
PTI
PTI
ബാഗ്ദാദില്‍ വിവിധയിടങ്ങളില്‍ ഉണ്ടായ ബോംബാക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 44 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കു കിഴക്കന്‍ പ്രദേശങ്ങളിലാണ് ബോംബാക്രമണങ്ങള്‍ ഉണ്ടായത്.

ബാഗ്ദാദില്‍ ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറിടിച്ച് കയറ്റുകയായിരുന്നു. ഈ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ പ്രദേശമായ മോസുളിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. തോക്കുധാരികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ബാഗ്ദാദിലെ തര്‍മിയാ, സൈനിക താവളം എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം ബാഗ്ദാദിലുണ്ടായ കാര്‍ബോംബാക്രമണത്തില്‍ 34 പേര് കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :