ബര്‍ലൂസ്കോണി ലൈംഗിക വിവാദത്തില്‍

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2010 (13:11 IST)
ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍‌വിയോ ബര്‍ലൂസ്കോണി (74) വീണ്ടും ലൈംഗിക വിവാദത്തില്‍. പ്രതിഫലത്തിനു വേണ്ടി ബര്‍ലൂസ്കോണിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് റൂബി (18) എന്ന മൊറോക്കന്‍ മോഡല്‍ അവകാശപ്പെട്ടതാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് വിനയായത്.

കഴിഞ്ഞ വര്‍ഷവും ബര്‍ലൂസ്കോണി ലൈംഗികാപവാദത്തില്‍ പെട്ടിരുന്നു. അന്ന് പെട്രീഷ്യ ഡിഅഡാരിയോ എന്ന ലൈംഗികത്തൊഴിലാളിയാണ് പ്രധാനമന്ത്രിയുമായി കിടക്ക പങ്കിട്ടുണ്ട് എന്ന അവകാശവുമായി രംഗത്ത് എത്തിയത്.

മിലാന് അടുത്ത് അര്‍കോറിലുള്ള പ്രധാനമന്ത്രിയുടെ ആഡംബര ഭവനത്തില്‍ വച്ച് അദ്ദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് റൂബി അവകാശപ്പെടുന്നത്. മോഡല്‍ രംഗത്തേക്ക് വരുന്ന അവസരത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട് എന്നും ആദ്ദേഹത്തിന്റെ വസതിയിലെ നിത്യസന്ദര്‍ശകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

എന്നാല്‍, പ്രശസ്തി നേടാനുള്ള റൂബിയുടെ അടവാണ് ഇതെന്ന് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നു. മോഡലിന്റെ ആരോപണത്തെ കുറിച്ച് അനൌപചാരിക അന്വേഷണം നടക്കുന്നുണ്ട് എന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :