ബംഗ്ലാദേശ് മന്ത്രിസഭ വികസിപ്പിച്ചു

ധാക്ക| WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (16:59 IST)
ബംഗ്ലാദേശില്‍ ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള വികസിപ്പിച്ചു. ആറ് മന്ത്രിമാരെ കൂടു ഉള്‍പ്പെടുത്തിയാണ് ഏഴ് മാസം തികയുന്ന വേളയില്‍ മന്ത്രിസഭ വികസിപ്പിച്ചത്.

ഹസീന മന്ത്രിസഭയുടെ ആദ്യ വികസിപ്പിക്കലാണ് നടന്നതെന്ന് അവരുടെ വക്താവ് പറഞ്ഞു. പുതിയ മന്ത്രിമാര്‍ പ്രസിഡന്‍റ് സില്ലുര്‍ റഹ്‌മാന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഹസീനയുടെ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറിലാണ് അധികാരമേറ്റത്. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :