ബംഗ്ലാദേശില്‍ മനുഷ്യാവകാശ പ്രവര്ത്തകന് അറസ്റ്റിലായി
ധാക്ക|
WEBDUNIA|
PRO
ബംഗ്ലദേശിലെ മനുഷ്യാവകാശ പ്രവര്ത്തകന് ആദിലുറഹ്മാന് ഖാന് ഷുര്വോനെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തിയതാണ് അറസ്റ്റിനുള്ള കാരണം.
ഒധികാര്‍ എന്ന വെബ്സൈറ്റിലൂടെ രാജ്യത്തിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് അറസ്റ്റ്. ഹെഫാസത്തെ ഇസ്ലാം എന്ന മൗലികവാദ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ പൊലീസ് നടപടിയില്‍ നൂറില്‍പരം പേര് കൊല്ലപ്പെട്ടുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയെന്നാണു കുറ്റം.
ഒധികാര്‍ ഗ്രൂപ്പിന്റെ സെക്രട്ടറിയാണ് ഷുര്വോ. രാജ്യത്തിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്ത്തകന് കൂടിയാണ് ഷുര്വോ.