ഫ്രാന്‍സില്‍ രണ്ടാം തൊഴില്‍ സമരം

പാരീസ്| WEBDUNIA|
ശമ്പള വര്‍ധനവും തൊഴില്‍ സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ രണ്ട് ദശലക്ഷം തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്. സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങളിലെ എല്ലാ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയയെല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജങ്ങളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന് മനസ്സിലാകുന്നുണ്ടെന്നും ആഗോള സാമ്പത്തിക പ്രതിസന്ധി തുടരുന്ന ഈ സാഹചര്യത്തില്‍ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സാര്‍ക്കോസി പറഞ്ഞു.

അതേസമയം, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു നിക്കൊളാസ്‌ സര്‍ക്കോസി ഭരണകൂടം കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. സമരത്തെത്തുടര്‍ന്ന്‌ ഫ്രാന്‍സിലെ ട്രെയിന്‍ ഗതാഗതം ഉള്‍പ്പടെ സ്തംഭിച്ചിരിക്കയാണ്. സ്കൂളുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. ഫാക്ടറി, ആശുപത്രി ജീവനക്കാരും സമരത്തില്‍ പങ്കാളികളായി. രണ്ട് മാസം മുമ്പും തൊഴിലാളികള്‍ ഇത്തരമൊരു സമരം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :