ഫ്രാന്‍സില്‍ പണിമുടക്ക് തുടരുന്നു

പാരിസ്| M. RAJU| Last Modified വ്യാഴം, 15 നവം‌ബര്‍ 2007 (12:04 IST)
ഫ്രാന്‍സില്‍ ഗതാഗത തൊഴിലാളികളും ഊര്‍ജ്ജ തൊഴിലാളികളും ആരംഭിച്ച പണിമുടക്ക് വ്യാഴാഴ്ചയും തുടരുന്നു. എന്നാല്‍ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ഫ്രെഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി തൊഴിലാളി യൂണിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെത്ത് പണിമുടക്ക് അവസാനിപ്പിക്കണമെന്ന് സര്‍ക്കോസിയുടെ വക്താവ് പറഞ്ഞു. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചയ്ക്കുള്ള മാര്‍ഗ്ഗരേഖ തയാറാക്കിയതായി വക്താവ് അറിയിച്ചു. ഫ്രാന്‍സിലെ ട്രെയിന്‍ ഗതാഗതവും ബസ് സര്‍വീസുകളും മുക്കാല്‍ ഭാഗവും നിലച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രിയാണ് ഫ്രാന്‍സില്‍ പണുമുടക്ക് ആരംഭിച്ചത്. സര്‍ക്കോസിക്കെതിരെ ബുധനാഴ്ച നടന്ന പ്രക്ഷോഭത്തില്‍ അമ്പതിനായിരം ജനങ്ങളാണ് പങ്കെടുത്തത്. സര്‍ക്കോസിയുടെ നയങ്ങള്‍ക്കെതിരെയാണ് തൊഴിലാളികളുടെ പ്രതിഷേധം. ഫ്രാന്‍സിന്‍റെ പല ഭാഗങ്ങളിലും പ്രസിഡന്‍റിനെതിരെ പ്രതിഷേധം അരങ്ങേറുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :