ഇറാന്റെ ആണവായുധ പരിപാടികള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ യുദ്ധ സജ്ജരാവണമെന്ന ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ബെര്‍നാര്‍ഡ് കൌച്നെറുടെ പ്രഖ്യാപനത്തിന് ഇറാന്റെ മറുപടി. ഇറാന് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഐആര്‍എന്‍എ വാര്‍ത്ത ഏജന്‍സി എഡിറ്റോറിയലിലൂടെയാണ് ഫ്രാന്‍സിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരിക്കുന്നത്.
എലിസി (ഫ്രാന്‍സ് പ്രസിഡന്റിന്റെ കൊട്ടാരം) യിലെ പുതിയ ഭരണകര്‍ത്താക്കള്‍ വൈറ്റ് ഹൌസിനെ അനുകരിക്കുകയാണ്. ചില സമയങ്ങളില്‍ വൈറ്റ് ഹൌസിനേക്കാളും മോശമായ സമീപനമാണ് ഇവരുടേത്. ഫ്രെഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ നിശിതമായി വിമര്‍ശിച്ച എഡിറ്റോറിയല്‍ എലിസിയിലേക്ക് യൂറോപ്യന്‍ അല്ലാത്ത ഒരാള്‍ മാര്‍ച്ച് ചെയ്തത് ഫ്രാന്‍സിലെ ജനത മറന്നിട്ടുണ്ടാവില്ല എന്നും സൂചിപ്പിച്ചു.
എന്നാല്‍ ഫ്രാന്‍സ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്ക് പിന്തുണയുമായി ഇസ്രായേല്‍ രംഗത്തെത്തി. ഇറാനുള്ള ശരിയായ സന്ദേശമാണ് ഫ്രാന്‍സ് നല്‍കിയതെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മാര്‍ക്ക് റെഗേവ് പറഞ്ഞു