ഫ്രഞ്ച് പര്‍വതാരോഹകന്‍ 50 വര്‍ഷം മുമ്പ് നഷ്പ്പെട്ട രണ്ട് കോടിയുടെ ഇന്ത്യന്‍ നിധി കണ്ടെത്തി!

ആല്‍ബ്രട്ട്വില്ല| WEBDUNIA|
PRO
PRO
ഫ്രഞ്ച് പര്‍വതാരോഹകന്‍ 50 വര്‍ഷം മുമ്പ് നഷ്പ്പെട്ട രണ്ട് കോടിയുടെ ഇന്ത്യന്‍ നിധി കണ്ടെത്തി. ഫ്രഞ്ച് പര്‍വതാരോഹകന്‍ കണ്ടെത്തിയ നിധി 50 വര്‍ഷം മുമ്പ് അപകടത്തില്‍പെട്ട ഇന്ത്യന്‍ വിമാനത്തിലുണ്ടായിരുന്ന നിധിയായിരുന്നു.

പര്‍വതാരോഹണത്തിനിടെ തകര്‍ന്ന വിമാനാവശിഷ്ടങ്ങള്‍ കണ്ട പര്‍വതാരോഹകന്‍ നടത്തിയ പരിശോധയിലാണ് നിധി കണ്ടെത്തിയത്. നിധി പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പര്‍വതാരോഹകന്‍ പേരുപോലും വെളിപ്പെടുത്താന്‍ തയ്യാറാകാതെ പോയി.

മോണ്ട് ബ്ലാ പര്‍വ്വതനിരയില്‍നിന്നാണ് പര്‍വതാരോഹകന്‍ നിധി കണ്ടെത്തിയത്. രത്നങ്ങളും മരതകങ്ങളും ഇന്ദ്രനീലവും ഉള്‍പ്പെടുന്ന നിധിശേഖരമാണ് ഇയാള്‍ക്ക് ലഭിച്ചത്. 1950ലും 66ലുമായി ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് മോണ്ട് ബ്ലാ പര്‍വ്വതപ്രദേശത്ത് തകര്‍ന്നിട്ടുള്ളത്.

നേരത്തെ 1966ല്‍ തകര്‍ന്ന ബോയിങ്ങ് 707 വിമാനത്തില്‍ നിന്ന് നയതന്ത്രരേഖകള്‍ അടങ്ങുന്ന ബാഗ് കണ്ടെത്തിയിരുന്നു. നിധി ലഭിച്ച തകര്‍ന്ന വിമാനം 1950ല്‍ അപകടത്തിപ്പെട്ടത്താണെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :