ഫ്യുജിമോറിയ്ക്ക്‌ വീണ്ടും തടവ്

ലിമ| WEBDUNIA|
അഴിമതിക്കേസില്‍ പെറു മുന്‍ പ്രസിഡന്‍റ് ആല്‍ബര്‍ട്ടോ ഫ്യുജിമോറിയ്ക്ക്‌ ഏഴര വര്‍ഷത്തെ തടവ്‌. പ്രസിഡന്‍റായിരുന്ന കാലയളവില്‍ ചാര സംഘടനയുടെ തലവനും തന്‍റെ കൂട്ടാളിയുമായിരുന്ന വ്ലാഡിമിറൊ മോണ്ടെസിനോസിന് അവിഹിതമായി 15 മില്യണ്‍ ഡോളര്‍ നല്‍കിയ കേസിലാണ്‌ പെറു സുപ്രിം കോടതിയുടെ വിധി. ഫ്യുജിമോറി വളരെ ആസൂത്രിതവും ഉന്നത അധികാരികളുടെ അറിവോടു കൂടിയുമാണ് അഴിമതി നടത്തിയതെന്ന് സുപ്രിം കോടതി വിലയിരുത്തി.

1990 മുതല്‍ 2000 വരെ പെറു ഭരിച്ച 70 കാരനായ ഫ്യുജിമോറിയ്ക്ക്‌ ഇത്‌ മൂന്നാം തവണയാണ്‌ വിവിധ കേസുകളിലായി കോടതി ശിക്ഷ വിധിയ്ക്കുന്നത്‌. കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു കേസില്‍ ഫ്യുജിമോറിയെ 25 വര്‍ഷത്തെ തടവിന്‌ വിധിച്ചിരുന്നു. 2007 ഡിസംബറിലാണ്‌ ഫ്യുജിമോറി ആദ്യ ശിക്ഷ ഏറ്റുവാങ്ങുന്നത്‌. 6 വര്‍ത്തെ തടവിനായിരുന്നു അന്ന്‌ ശിക്ഷിച്ചത്‌.

അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച ഫ്യുജിമോറി സര്‍ക്കാര്‍ മോണ്ടെസിനോസിനും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും പണം നല്‍കുന്നതിന്‍റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതനായത്. ടോക്കിയോയിലെ ഒരു ഹോട്ടല്‍ മുറിലിരുന്ന് ഫ്യൂജിമോറി രാജി ഫാക്സ് ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :