ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി ബ്രിട്ടീഷ് ദിനപത്രം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2013 (09:50 IST)
PRO
സിഐഎ മുന്‍ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ പദ്ധതിയായ ‘പ്രിസ‘ത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നശിപ്പിക്കാന്‍ ബ്രിട്ടന്‍ തങ്ങളോട് സമ്മര്‍ദ്ദം ചെലുത്തിയതായി ബ്രിട്ടീഷ് ദിനപത്രം ഗാര്‍ഡിയന്‍.

വിവരങ്ങള്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗാര്‍ഡിയന്‍ പറയുന്നു.

ഗാര്‍ഡിയന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ലേഖനത്തില്‍ എഡിറ്റര്‍ അലന്‍ റസ്ബ്രിഡ്ജറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌നോഡന്‍ പുറത്തുവിട്ട ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ ഗാര്‍ഡിയനാണ് ആദ്യം പ്രസിദ്ധീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :