ഫേസ്ബുക്ക് ക്ലീന്‍ ആക്കിവയ്ക്കാന്‍ ‘ഫേസ്‌വാഷ്’!

ലോസ് ഏഞ്ചലസ്| WEBDUNIA|
PRO
PRO
നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അനാവശ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഒഴിവാക്കാ‍നായി പുതിയ ആപ്ലിക്കേഷന്‍. ‘ഫേസ്‌വാഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ കെന്റ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ വിദഗ്ദ്ധരാണ് തയ്യാറാക്കിയത്.

നിങ്ങള്‍ ഫേസ്ബുക്ക് അക്കൌണ്ടില്‍ ചെയ്യുന്ന കാര്യങ്ങള്‍ ‘ഫേസ്‌വാഷ്’ പരിശോധിക്കും. സ്റ്റാറ്റസ് അപ്ഡേറ്റ്, ഫോട്ടോ ക്യാപ്ഷന്‍, കമന്റ്, ലൈക്കുകള്‍ തുടങ്ങിയവ പിന്നീട് നിങ്ങള്‍ക്ക് രഹസ്യമാക്കി വയ്ക്കുകയോ അല്ലെങ്കില്‍ ഡിലീറ്റ് ചെയ്തു കളയുകയോ ചെയ്യണമെങ്കില്‍ ‘ഫേസ്‌വാഷ്‘ ഉപയോഗിക്കാം.

ഇതിനായി ‘ഫേസ്‌വാഷ്’ വെബ്സൈറ്റായ Facewa.Shയില്‍ കയറുക. അതുവഴി നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുകയാണ് വേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :