ഫേഷ്യലിന് വിസര്‍ജ്ജ്യവും!

WEBDUNIA|
സുന്ദരി ആകാന്‍ ഇഷ്ടപ്പെടാത്ത ഏത് സ്ത്രീയാണുള്ളത്. സൌന്ദര്യത്തിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും സ്ത്രീകള്‍ തയാറാണ് താനും. വെറുതെയാണോ ബ്യൂട്ടി പാര്‍ലറുകള്‍ മുളച്ച് പൊന്തുന്നത്.

ചര്‍മ്മ സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി എത്രയോ ഇനം ഫേഷ്യലുകളാണ് ഈ ബ്യൂട്ടി പാര്‍ലറുകളിലുളളത്. ഗോള്‍ഡന്‍ ഫേഷ്യല്‍, സില്‍‌വര്‍ ഫേഷ്യല്‍ അങ്ങനെ എത്രയോ അധികം. ഈ ഇനങ്ങളോടൊപ്പം പുതിയൊരു ഫേഷ്യല്‍ കൂടി വിപണിയിലെത്തിയിരിക്കുകയാണ് ന്യൂയോര്‍ക്കില്‍.

ജെയിഷ ഫേഷ്യല്‍ എന്ന് പേരുളള ഈ പുതിയ ഇനത്തിന് ന്യൂയോര്‍ക്കില്‍ 180 ഡോളറാണ് വില. മറ്റ് ഇനങ്ങള്‍ക്ക് 100 ഡോളറില്‍ കൂടുതല്‍ ഇല്ലാത്തപ്പോഴാണ് ഇത്. എന്താണ് ഈ ഫേഷ്യലിന്‍റെ പ്രതേകത എന്നറിയണ്ടേ? ഇത് നിര്‍മ്മിച്ചിരിക്കുന്നത് രാപ്പാടിയുടെ വിസര്‍ജ്ജ്യം ഉപയോഗിച്ചാണ്!

ചര്‍മ്മം വൃത്തിയാക്കാന്‍ ഇത് അത്യുത്തമമാണെന്ന് നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു. ഇതുപയോഗിച്ച് ഫേഷ്യല്‍ ചെയ്ത് കഴിഞ്ഞാല്‍ ചര്‍മ്മം വെട്ടിത്തിളങ്ങുമത്രേ. പതിനെട്ടാം നൂറ്റാണ്ടില്‍ ജപ്പാനില്‍ കലാപ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടിരുന്നവര്‍ ഈ ഫേഷ്യല്‍ ഉപയോഗിച്ചിരുന്നുവെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ജപ്പാനിലാണ് ഈ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതും . ബാക്ടീരിയയെ നശിപ്പിക്കാനായി അള്‍ട്ര വയലറ്റ് രശ്മികള്‍ ഈ ഫേഷ്യല്‍ പൌഡറിലൂടെ കടത്തി വിടുന്നുവെന്നാണ് പറയുന്നത്. ദുര്‍ഗന്ധം കുറയ്ക്കാനായി അരിയുടെ തവിടുമായും പൌഡര്‍ കൂട്ടിക്കലര്‍ത്തുന്നു. ഏതായാലും പുതിയ ഉല്‍പ്പന്നം ക്ലിക് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :