പ്രസംഗിക്കുന്നതിനിടെ കുട്ടി മാര്‍പ്പാപ്പയുടെ കസേര കൈയ്യേറി, വിടാതെ മാര്‍പ്പാപ്പയെ കെട്ടിപ്പിടിച്ച് താരമായി

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രസംഗ വേദിയിലേക്ക് ചാടിക്കയറിയ കൊച്ചു കുട്ടി പോപ്പിന്റെ കസേരയിലിരുന്നു. കഴിഞ്ഞ ദിവസമാണ് രസകരമായ സംഭവമുണ്ടായത്.

മുത്തശ്ശീ- മുത്തശ്ശന്മാര്‍ക്ക് വേണ്ടിയുള്ള പ്രസംഗം നടത്തുകയായിരുന്ന പോപ് ഫ്രാന്‍സിസിന്റെ അടുക്കല്‍ ഒരു മുത്തശ്ശന്റെ അടുത്തെന്ന പോലെ സ്വാതന്ത്ര്യം എടുത്ത കുട്ടിയാണ് താരമായത്.

കുടുംബജീവിതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടിയില്‍ മുത്തശ്ശീ-മുത്തശ്ശന്മാരും കുട്ടികളുമാണ് പങ്കെടുത്തിരുന്നത്.

അപ്പോഴാണ് ധൈര്യപൂര്‍വ്വം ഒരു കൊച്ചുബാലന്‍ പാപ്പയുടെ അടുത്തെത്തിയത്. മിഠായി തരാമെന്നൊക്കെ പറഞ്ഞ് പയ്യനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ കൂട്ടാക്കിയില്ല.

കുറച്ചുനേരം വേദിയില്‍ നിന്ന് സദസിനെ വീക്ഷിച്ച ശേഷം പാപ്പയുടെ കാലില്‍ കെട്ടിപിടിച്ച് നിപ്പായി. പ്രസംഗം നിര്‍ത്താതെ പാപ്പ അവന്റെ മൊട്ടത്തലയില്‍ തലോടി.പിന്നെ സദസിനെ നോക്കി കൈവീശി പാപ്പയുടെ വെള്ളക്കസേരയില്‍ കേറി ഇരിപ്പായി. ഒരു മുത്തശ്ശനെന്ന പോലെ കുട്ടിയോട് വാത്സല്യം കാണിച്ച പാപ്പ തന്റെ കസേരയും അവന് വിട്ടുകൊടുത്തു.

ചിത്രങ്ങള്‍ക്ക് - അടുത്ത പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :