പ്രണയദിന സമ്മാനം നല്‍കിയില്ല; കാമുകനെ വധിക്കാന്‍ ശ്രമം!

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ശനി, 18 ഫെബ്രുവരി 2012 (17:38 IST)
പ്രണയദിനത്തില്‍ സമ്മാനം നല്‍കാന്‍ മറന്ന കാമുകനെ യുവതി കൊല്ലാന്‍ ശ്രമിച്ചു. അടുക്കളയില്‍ നിന്നെടുത്ത കറിക്കത്തിയുമായി നിലയുറപ്പിച്ച യുവതിയെ പൊലീസ് എത്തി പിടികൂടുകയായിരുന്നു.

ഒഹിയോയിലെ കീര റീഡ്(22) ആണ് സമ്മാനം ലഭിക്കാത്തതിനാല്‍ പൊട്ടിത്തെറിക്കുകയും കാമുകനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തത്. രാത്രി 11.30യോടെ കാമുകന്‍ വീട്ടിലെത്തിയപ്പോള്‍ കീര ദേഷ്യപ്പെടാന്‍ തുടങ്ങി. കാമുകന്‍ ക്ഷമ ചോദിച്ചെങ്കിലും കീര കൂട്ടാക്കിയില്ല.

കീര കത്തിയെടുത്തതോടെ കാമുകന്‍ മുറിയ്ക്കുള്ളില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മദ്യലഹരിയില്‍ ആയിരുന്ന യുവതി അരിശം തീര്‍ക്കാന്‍ വാതിലില്‍ പല തവണ കുത്തുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :