പ്രക്ഷോഭകാരികളോട് ഉടന്‍ പിരിഞ്ഞ് പോകാന്‍ ഈജിപ്ത സര്‍ക്കാര്‍
കെയ്‌റോ|
WEBDUNIA|
Last Modified ചൊവ്വ, 30 ജൂലൈ 2013 (10:40 IST)
PRO
ഈജിപ്‌ത് തലസ്ഥാനമായ കീറോവിലെ തഹ്രീര്‍ ചത്വരത്തില്‍ തടിച്ചുകൂടിയിരിക്കുന്ന മുഹമ്മദ് മുര്‍സി അനുകൂലികളോട് എത്രയും ഉടന്‍ പിരിഞ്ഞു പോകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അഭിപ്രായം പറയാന്‍ പൌരന്മാര്‍ക്ക് അവകാശമുണ്ടെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക ശരിയല്ലയെന്ന് സൈന്യത്തലവനും ഇടക്കാല പ്രസിഡന്റും പറഞ്ഞു. മുര്‍സി അനുകൂലികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പ്രക്ഷോഭം നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ പിരിഞ്ഞ് പോകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുര്‍സിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ കെട്ടിച്ചമച്ചാതാണെന്നാണ് മുര്‍സി അനുകൂലികള്‍ പറയുന്നത്. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുര്‍സിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ കെട്ടിച്ചമച്ചാതാണെന്നാണ് മുര്‍സി അനുകൂലികളുടെ നിലപാട്.