പോളണ്ട് പ്രസിഡന്‍റ് വിമാനാപകടത്തില്‍ മരിച്ചു

മോസ്കോ| WEBDUNIA|
PRO
പോളണ്ട് പ്രസിഡന്‍റ് ലെഷ് കാസിന്സ്കി വിമാനാപകടത്തില്‍ മരിച്ചു. ലെഷ് കാസിന്‍സ്കി സഞ്ചരിച്ചിരുന്ന വിമാനം ഒരു റഷ്യന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. നൂറ്റിമുപ്പത്തിരണ്ട് യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ലെഷ് കാസിന്‍സ്കിയുടെ ഭാര്യയും മരിച്ചവരില്‍ ഉള്‍പ്പെടും.

എല്ലാവരും മരിച്ചതായാണ് പ്രാഥമിക നിഗമനം. അപകടകാരണം വ്യക്തമല്ല. റഷ്യയുടെ പടിഞ്ഞാറന്‍ നഗരമായ സ്മോളെന്‍സ്കിലായിരുന്നു അപകടം. വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനായി ശ്രമിക്കുന്നതിനിടെയാ‍ണ് അപകടമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധക്കാലത്തെ കാറ്റിന്‍ കൂട്ടക്കൊലയുടെ എഴുപതാം വാര്‍ഷികാ‍ചരണത്തിനായിട്ടാണ് സ്മോളന്‍സ്കിലേക്ക് ലെഷ് കാസിന്‍സ്കി യാത്ര തിരിച്ചത്. വാര്‍സോവില്‍ നിന്നാണ് ലെഷ് കാസിന്‍സ്കിയും ഭാര്യയും വിമാനത്തില്‍ കയറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :