പോപ് ഗായിക ലേഡി ഗാഗയുടെ മൂത്രം പെര്‍ഫ്യൂമാകുന്നു

ലണ്ടന്‍| WEBDUNIA|
PRO
സെലിബ്രിറ്റികളുടെ വസ്ത്രങ്ങളെയും അവരുടെ ആഭരണങ്ങളെയും ഭ്രാന്തമായി സ്നേഹികുന്ന ആരാധകരുടെ ലോകത്തുനിന്നും ഒരു വാര്‍ത്ത. ലോക പ്രശസ്ത ലേഡി ഗാഗയുടെ മൂത്രം ഇനി പെര്‍ഫ്യൂം ആയി ലഭിക്കും!.

45കാരനായ ടിവി അവതാരകന്‍ ആന്‍ഡി കൊഹിന്‍ ആണ് ലേഡി ഗാഗയുടെ മൂത്രത്തെ നല്ല സുഗന്ധമുള്ള പെര്‍ഫ്യം ആക്കി മാറ്റിയിരിക്കുന്നത്.

ഒരു സംഗീത പരിപാടിക്കിടയില്‍ ഡ്രസ്സിംഗ് റൂമില്‍ ട്രാഷ് ക്യാനില്‍ ഗാഗ മൂത്രവിസര്‍ജ്ജനം നടത്തിയിരുന്നതാണ് കണ്ടെത്തി താന്‍ പെര്‍ഫ്യൂം ആക്കി മാറ്റിയെന്ന് ആന്‍ഡി അറിയിച്ചു.

സൂപ്പര്‍ സ്റ്റാറായ ഗാഗക്ക് എവിടെ വേണമെങ്കിലും മൂത്രവിസര്‍ജ്ജനം നടത്താം. ട്രാഷ് കാനില്‍ മൂത്രം കണ്ടപ്പോള്‍ അസിസ്റ്റന്റിനോട് ഓണ്‍ലൈനായി ചില വസ്തുക്കള്‍ വാങ്ങാന്‍ ഏല്‍പ്പിച്ച് പിന്നീട് പെര്‍ഫ്യൂമാക്കി മാറ്റുകയായിരുന്നുവെന്ന് ആന്‍ഡി പറഞ്ഞു.

ട്യൂസ്‌ഡേയ്‌സ് ലേറ്റ് നൈറ്റ് എന്ന പരിപാടിയില്‍ വെച്ചാണ് ആന്‍ഡി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മൂത്രം പെര്‍ഫ്യൂം ആയ വിവരം 40 മില്യണോളം ഫോളോവര്‍മാരോടായി ഗാഗ ട്വിറ്ററില്‍ അറിയിച്ചിരുന്നു.

പോപ്പ് കള്‍ച്ചര്‍ ആട്ടിഫാക്ട് എന്നാണ് ഗാഗയുടെ മൂത്രം കൊണ്ട് തയ്യാറാക്കിയ പെര്‍ഫ്യൂമിനെ ആന്‍ഡി വിളിക്കുന്നത്. ലേഡിഗാഗ പുറത്തിറക്കിയ ‘ദ ഫെയിം‘ എന്ന പെര്‍ഫ്യൂം രക്തത്തിന്റെയും ശുക്ലത്തിന്റെയും മണം പ്രചോദനമായി തയ്യാറാക്കിയതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :