പുലിസ്റ്റര്‍ ജേതാവ് ജോണ്‍ അപ്ഡിക് അന്തരിച്ചു

വാഷിംഗ്ടണ്‍| WEBDUNIA|
പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റും പുലിസ്റ്റര്‍ ജേതാവുമായ ജോണ്‍ അപ്ഡിക് (76) അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്നു.

നിരവധി നോവലുകളും ചെറുകഥകളും സാഹിത്യ വിമര്‍ശനങ്ങളും എഴുതിയിട്ടുണ്ട്. അറിയപ്പെടുന്ന കോളം എഴുത്തുകാരനുമായിരുന്നു.“ റാബിറ്റ് ക്രോണിക്കിള്‍സ്“, “ദി വിച്ചസ് ഓഫ് ഈസ്റ്റ്വിക്”എന്നീ പ്രശ്സ്ത പുസ്തകങ്ങളുള്‍പ്പെടെ ഏകദേശം 60 പുസ്തകങ്ങളില്‍ കൂടുതല്‍ അപ്ഡിക് രചിച്ചിട്ടുണ്ട്.

1932 ല്‍ പെന്‍സില്‍ വാനിയയിലാണ് ജോണ്‍ അപ്ഡിക് ജനിച്ചത്.

രണ്ടു പ്രാവശ്യം പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവായ ഇദ്ദേഹത്തിന്‍റെ “റാബിറ്റ് ക്രോണിക്കിള്‍സ്” കഥാപാത്രമായ ഹാരി റാബിറ്റ് ആംഗ്സ്റ്റോം ഉള്‍പ്പെടെയുള്ള നിരവധി കഥാപാത്രങ്ങള്‍ യുവാക്കളെക്കുറിച്ചുള്ളവയായിരുന്നു.

ഹാര്‍വാര്‍ഡിലെ പ്രശ്സ്ത നര്‍മ്മ മാസികയായ ലാം‌പൂണ്‍ എഡിറ്റ് ചെയ്തിട്ടുള്ള അപ്ഡിക് ഒരു കവിതയും നോവലും ന്യൂയോര്‍ക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :