പുതിയ മാര്‍പ്പാപ്പ: കോണ്‍ക്ലേവിന് ചൊവ്വാഴ്ച തുടക്കം

വത്തിക്കാന്‍| WEBDUNIA|
PRO
PRO
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് ചൊവ്വാഴ്ച തുടക്കം. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. 112 കര്‍ദിനാള്‍മാര്‍ ആയിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാവുക.

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു സമീപത്തുള്ള സിസ്റ്റൈന്‍ ചാപ്പലിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഈസ്റ്ററിന് മുമ്പ് പുതിയ മാര്‍പ്പാപ്പ സ്ഥാനം ഏല്‍ക്കും. ബെനഡിക്ട് പതിനാറാമന്റെ പിന്‍‌ഗാമിയെ കണ്ടെത്തുന്നതിനായുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരില്‍ നാല് പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്, അതില്‍ രണ്ട് പേര്‍ കേരളത്തില്‍ നിന്നും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി(എറണാകുളം), ബസേലിയോസ് ക്ലിമ്മിസ്(തിരുവനന്തപുരം), ഓസ്‌വാല്‍ഡ് ഗ്രേഷിയസ്(മുംബൈ), ടെലെസ്ഫോര്‍ ടോപ്പ്(റാഞ്ചി) എന്നിവരാണിവര്‍. എണ്‍പത് വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് വോട്ടവകാശം.

പതിവിന് വിപരീതമായി ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് പുതിയ മാര്‍പ്പാപ്പ ഉണ്ടായേക്കും എന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :