പുടിനെ എതിര്‍ത്ത വ്യവസായ പ്രമുഖന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
റഷ്യന്‍ വ്യവസായ പ്രമുഖനും പ്രസിഡന്റ് വ്ലാദിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ ബോറിസ് ബെറേസോവ്സ്കി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. 67കാരനായ അദ്ദേഹത്തെ സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം ഉപേക്ഷിച്ച് അദ്ദേഹം ലണ്ടനില്‍ ചേക്കേറുകയായിരുന്നു.

ശനിയാഴ്ച ബാത്ത്‌റൂമില്‍ ആണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യ മുതല്‍ ഹൃദയാഘാതം വരെയുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് അവര്‍ പറഞ്ഞു.

റഷ്യയിലേക്ക് മടങ്ങണമെന്നുണ്ടെന്നും തന്റെ തെറ്റുകള്‍ പൊറുത്ത് മാപ്പ് തരണമെന്നും ആവശ്യപ്പെട്ട് ബെറേസോവ്സ്കി പുടിന് കത്തയച്ചതായി പ്രസിഡന്റിന്റെ വ്യക്താവ് ഔദ്യോഗിക ടെലിവിഷനിലൂടെ വ്യക്തമാക്കി.

ഈയിടെ, ചെല്‍‌സി ഫുട്ബോള്‍ ക്ലബ്ബ് ഉടമ റോമന്‍ അബ്രമോവിച്ചുമായുള്ള നിയമയുദ്ധത്തില്‍ തോറ്റതിനെ തുടര്‍ന്ന് ബെറേസോവ്സ്കി മാനസികമായി തകര്‍ന്ന നിലയില്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :