റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിനെ ഇത്തവണ പ്രസിഡന്റാക്കിയേ തീരൂ എന്നാണ് ചിലരുടെ പിടിവാശി. പുടിനു വേണ്ടി യുവതികള്‍ വിവസ്ത്രരാകാന്‍ രാജ്യത്ത് പ്രചരിക്കുന്ന ഒരു ഓണ്‍ലൈന്‍ കാമ്പെയ്ന് ആവശ്യപ്പെടുന്നു.
“പുടിന്‍സ് ആര്‍മി” എന്ന പേരില്‍ പ്രചരിക്കുന്ന ഡയാന എന്ന വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് രാജ്യത്തുടനീളം ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കറുത്ത സ്യൂട്ട് അണിഞ്ഞ് മോസ്കോ തെരുവുകളിലൂടെ നടക്കുന്ന ഡയാനയെ ആണ് ആദ്യം വീഡിയോയില്‍ കാണാന്‍ കഴിയുക. പിന്നീട്, ഒരു വെളുത്ത ടോപ്പില്‍ “ഞാന്‍ പുടിനു വേണ്ടി വസ്ത്രങ്ങള്‍ വലിച്ചു കീറിക്കളയും” എന്ന് ലിപ്സ്റ്റിക് ഉപയോഗിച്ച് എഴുതുന്നതും സ്വന്തം വസ്ത്രം വലിച്ചു കീറുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
2012-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിനു വേണ്ടി യുവതികള്‍ വിവസ്ത്രരാകാന്‍ ആവശ്യപ്പെടുന്ന കാമ്പെയ്നില്‍ പങ്കെടുക്കുന്നവര്‍ക്കൊരു ഐപാഡ്2 സ്വന്തമാക്കാനുള്ള അവസരവും ഉണ്ടത്രേ! എന്തായാലും, പുടിനു വേണ്ടി ഈ വിചിത്രമായ കാമ്പെയ്ന് ആരംഭിച്ചത് ആരാണെന്ന് വ്യക്തമല്ല.