വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified തിങ്കള്‍, 11 ജനുവരി 2010 (13:38 IST)
PRO
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും പുകവലിയും തമ്മില്‍ എന്തു ബന്ധം എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനമാണ് ഒബാമയെ പ്രസിഡന്റ് പദത്തിലെത്തിലെത്തിച്ചതെന്നറിയുമ്പോള് അത്ഭുതപ്പെടരുത്. വാഷിംഗ്ടണില്‍ പുറത്തിറങ്ങിയ ഒരു ബുക്കിലാണ് ഈ വെളിപ്പെടുത്തല്‍.
ഒബാമ മത്സരിക്കുന്നതിനോട് ആദ്യം ഭാര്യ മിഷേലിന് യോജിപ്പുണ്ടായിരുന്നില്ല. പുകവലി നിര്‍ത്താമെന്നും ഞായറാഴ്ചകള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാമെന്നും മിഷേലിന് ഒബാമ വാക്കു നല്‍കിയിരുന്നു. ഈ ഉറപ്പു ലഭിച്ചില്ലായിരുന്നെങ്കില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒബാമയെ മിഷേല്‍ അനുവദിക്കില്ലായിരുന്നുവെന്നാണ് ബുക്കില്‍ പറയുന്നത്. മക്കളുടെ സ്കൂളില്‍ അദ്ധ്യാപക-രക്ഷകര്‍തൃ യോഗങ്ങളിലും പങ്കെടുക്കാമെന്ന് ഒബാമ വാക്കു നല്‍കിയിരുന്നു. ഈ ഉറപ്പുകളാണ് മിഷേലിന്റെ മനസു മാറ്റിയത്.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുടെ കുടുംബാംഗങ്ങളുമായും സ്റ്റാഫുമായും നടത്തിയ അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ ബുക്കിലാണ് ഈ വിവരങ്ങള്‍. ഇരുനൂറോളം അഭിമുഖങ്ങള്‍ ക്രോഡീകരിച്ചാണ് ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. ദ റെയ്സ് ഓഫ് എ ലൈഫ് ടൈം എന്നാണ് ബുക്കിന്റെ പേര്.
2007 ജനുവരി വരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒബാമ തീരുമാനമെടുത്തിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ മുഖ്യ ഉപദേശകന് അഭിമുഖത്തില്‍ പറയുന്നു. സാധാരണ ഒബാമയായിരിക്കുന്നതാണ് നല്ലതെന്നായിരുന്നു ആ സമയത്തും ഒബാമയുടെ അഭിപ്രായം.
ഒബാമ അഭ്യര്‍ത്ഥിച്ച ശേഷവും വിദേശകാര്യ സെക്രട്ടറിയാകാന്‍ താന്‍ തയ്യാറായിരുന്നില്ലെന്ന് ബുക്കിന് നല്കിയ അഭിമുഖത്തില്‍ ഹിലരി ക്ലിന്റന് പറയുന്നു. ഭര്‍ത്താവ് ക്ലിന്റന് ആയിരുന്നു ഹിലരിയുടെ പ്രശ്നം. ചില കാര്യങ്ങളില്‍ ക്ലിന്റന് പ്രശ്നക്കാരനാണെന്നും അദ്ദേഹത്തെ നിയന്ത്രിക്കാനാകില്ലെന്നുമാണ് ഹിലരി പറയുന്നത്.