പാരിസിലുണ്ടായ ട്രെയിനപകടത്തില്‍ 7 മരണം

പാരിസ് | WEBDUNIA| Last Modified ഞായര്‍, 14 ജൂലൈ 2013 (11:39 IST)
PRO
ഫ്രാന്‍സില്‍ ഉണ്ടായ ട്രെയിനപകടത്തില്‍ 7 മരണം. തലസ്ഥാനമായ പാരിസിന് സമീപം ബ്രെട്ഞിസുര്‍ ഒര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ അതിവേഗ ട്രെയിന്‍ പാളം തെറ്റി പ്ളാറ്റ്ഫോമില്‍ ഇടിച്ചുകയറി.

അപകടത്തില്‍ 7 പേര്‍ മരണമടഞ്ഞു. ഇരുനൂറോളം പേര്‍ക്ക് പരിക്കുപറ്റി. പാരിസില്‍ നിന്ന് 250 മൈല്‍ അകലെയുള്ള ലിമൊജസിലേക്കുപോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനില്‍ 385 യാത്രക്കാരുണ്ടായിരുന്നു.

ഇടിച്ചുതകര്‍ന്ന ബോഗികളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ പണിപ്പടേണ്ടിവന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :