പാരിസിന് ഒരു വസ്ത്രം ഒരിക്കല്‍!

ലണ്ടന്‍| WEBDUNIA|
PRO
മോഡലും നടിയുമായ പാരിസ് ഹില്‍ട്ടണ്‍ വീണ്ടും വാര്‍ത്തയില്‍. ഇത്തവണ മദ്യപാനമോ അശ്ലീല പ്രകടനമോ ഒന്നുമല്ല പാരിസിനെ വാര്‍ത്തയിലെത്തിച്ചത്.

താന്‍ ഒരു വസ്ത്രം ഒരിക്കല്‍ മാത്രമേ ഉപയോഗിക്കൂ എന്ന വെളിപ്പെടുത്തലാണ് ഈ ഹോളിവുഡ് സുന്ദരിക്ക് ഇപ്പോള്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ കാരണം.

താന്‍ ഒരിക്കലും ഒരേ വസ്ത്രം രണ്ട് തവണ ഇടാറില്ല. തന്റെ വസ്ത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കോ സഹായ സംഘടനകള്‍ക്കോ നല്‍കുകയാണ് പതിവെന്നും പാരിസ് ‘ഡെയ്‌ലി സ്റ്റാറിന്’ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നല്ല ജീന്‍സോ ലെതര്‍ ജാക്കറ്റോ ഒഴികെയുള്ള വസ്ത്രങ്ങളൊന്നും രണ്ട് തവണ ധരിക്കാറില്ല. ഇപ്പോഴും ലേബല്‍ ഇളക്കാത്ത നിരവധി വസ്ത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പാരിസ് വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :