പാകിസ്ഥാനിൽ ചാവേറാക്രമണം; സ്ഫോടനത്തിൽ അമ്പതിലേറെ മരണം

ലാഹോർ| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (22:19 IST)
പാകിസ്ഥാനിൽ ചാവേറാക്രമണത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു. ലാഹോറിലാണ് ചാവേർ സ്ഫോടനമുണ്ടായത്. ഒരു പാർക്കിൻറെ ഗേറ്റിന് സമീപമുള്ള പാർക്കിംഗ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ കൂടുതലുമെന്നാണ് വിവരം. അവധി ദിവസമായതിനാൽ പതിവിലേറെ ജനങ്ങൾ പാർക്കിൽ ഉണ്ടായിരുന്നു. അതിനാൽ മരണസംഖ്യ ഉയരുമെന്നാണ് വിവരം. പരുക്കേറ്റവരിൽ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമാണ്.

ചാവേർ ആക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യബോംബ് പാർക്കിനുള്ളിൽ കടന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചു. സംഭവസ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്.

ഭീകരാക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :