പാകിസ്ഥാനില്‍ വന്‍‌ഭൂചലനം: 55 മരണം

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ അമ്പത്തിയഞ്ചോളം പേര്‍ കൊല്ലപ്പെടുകയും എണ്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തായി റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇന്നലെ വൈകുന്നേരം 4.30-നുണ്ടായ ഭൂചലനം ഒരു മിനിറ്റോളം നീണ്ട് നിന്നിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബലൂചിസ്ഥാനിലെ അവാരനിലാണെന്നാണ് കരുതുന്നത്.

ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും അവാരനിലാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പലപ്രദേശങ്ങളിലേക്ക് ഇനിയും എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ മരണസഖ്യ ഇനിയും കൂടാനിടയുണ്ട്.

ബലൂചിസ്ഥാന്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും ജനസംഖ്യ താരതമ്യേനെ കുറവാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെത്തായി റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :