പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ ആക്രമിച്ചു

ക്വാട്ട| WEBDUNIA| Last Modified ശനി, 17 ഓഗസ്റ്റ് 2013 (12:53 IST)
PRO
പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ ആക്രമിച്ചു. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഭീകര്‍ ട്രെയിന്‍ ആക്രമിച്ചത്. ബൊലാന്‍ ജില്ലയിലാണ് സംഭവം നടന്നത്.

റാവല്‍പ്പിണ്ടിയിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസ്സാണ് ആക്രമിച്ചത്. ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 27 പേര്‍ക്ക് പരുക്കേറ്റു. മലനിരകള്‍ക്കിടയില്‍ ട്രെയിന്‍ അപായച്ചങ്ങല വലിച്ച് നിര്‍ത്തിയാണ് ആക്രമണം ഉണ്ടായത്. വിവരമറിഞ്ഞു പാഞ്ഞെത്തിയ സൈനികര്‍ തിരിച്ചടിച്ചു. നാല് യാത്രക്കാരും എട്ടു ഭീകരരും കൊല്ലപ്പെട്ടു.

തുടര്‍ന്ന് സൈനികരുടെ സംരക്ഷണത്തില്‍ ട്രെയിന്‍ തൊട്ടടുത്ത സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ആക്രമണത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ താത്കാലികമായി ട്രെയിന്‍ ഗതാഗതം റദ്ദാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :