പാകിസ്ഥാനില്‍ ഇരട്ട ബോംബ് സ്‌ഫോടനം: 39 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്| WEBDUNIA| Last Modified ശനി, 27 ജൂലൈ 2013 (14:20 IST)
PRO
പാകിസ്ഥാനിലെ മാര്‍ക്കറ്റില്‍ ഉണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനങ്ങളില്‍ 100ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്തെ കുരും ഗോത്ര മേഖലയിലെ പരച്ചിനാറിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. മാര്‍ക്കറ്റില്‍ നല്ല തിരക്കുള്ള സമയത്താണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഷിയാ വിഭാഗക്കാര്‍ അധികമുള്ള പ്രദേശമാണ് പരച്ചിനാര്‍.

മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് വക്താവ് പറഞ്ഞു. നഗരത്തിലെ രണ്ട് വ്യത്യസ്ത പള്ളികളുടെ അടുത്താണ് സ്‌ഫോടനം നടന്ന മാര്‍ക്കറ്റ്. സ്‌ഫോടന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :