പാകിസ്ഥാനിലെ സ്ഥിതി ഗുരുതരം: ഹോള്‍ബ്രൂക്ക്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വെള്ളി, 22 ജനുവരി 2010 (20:16 IST)
PRO
പാകിസ്ഥാനിലെ സാമ്പത്തിക സ്ഥിതി അഫ്ഗാനിലേക്കാള്‍ ഗുരുതരമാണെന്ന് അമേരിക്കന്‍ പ്രത്യേക നയതന്ത്രപ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക്. പാകിസ്ഥാനില്‍ കൂടുതല്‍ അന്താരാഷ്ട്ര ഇടപെടല്‍ ആ‍വശ്യമാണെന്നും ഹോള്‍ബ്രൂക്ക് യു‌എസ് സെനറ്റിലെ നിയമവിദഗ്ധരെ ധരിപ്പിച്ചു.

പാകിസ്ഥാനിലെ സ്ഥിതി വിലയിരുത്തിയാല്‍ അമേരിക്കയുടെ ഇടപെടല്‍ ഇവിടെ വളരെ കുറച്ചുമാത്രമേ ഉള്ളുവെന്ന് ബോധ്യമാകുമെന്നും പാകിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ഹോള്‍ബ്രൂക്ക് പറഞ്ഞു. അഫ്ഗാനിലെയും പാകിസ്ഥാനിലെയും സ്ഥിതി സംബന്ധിച്ച് സെനറ്റിന്‍റെ വിദേശകാര്യ സമിതിക്ക് മുമ്പാകെ നല്‍കിയ വിശദീകരണത്തിലാണ് ഹോള്‍ബ്രൂക്ക് ഈ താരതമ്യം നടത്തിയത്.

പാകിസ്ഥാനിലെ സാമ്പത്തികരംഗം തികച്ചും വ്യത്യസ്തമാണ് ഐ‌എം‌എഫിന്‍റെയും മറ്റും ഇടപെടലുകള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വളരെ ആശങ്കയുണ്ടെന്നും യു‌‌എസിന് കഴിയാവുന്നതെല്ലാം ചെയ്യാന്‍ തയ്യാറാകണമെന്നും ഹോള്‍ബ്രൂക്ക് ബോധിപ്പിച്ചു.

സ്വാത്തിലും വസീരിസ്ഥാനിലും തീവ്രവാദികള്‍ക്കെതിരെ പാക് സൈന്യം വലിയ കര്‍ത്തവ്യമാണ് നിര്‍വ്വഹിച്ചതെന്നും ഹോള്‍ബ്രൂക്ക് സമിതിക്ക് മുമ്പില്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :