പാകില്‍ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്| WEBDUNIA| Last Modified ശനി, 30 ഓഗസ്റ്റ് 2008 (15:59 IST)
പാകിസ്ഥാനില്‍ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ വന്‍ അയുധ ശേഖരവും നശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സൈനികര്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ ആദ്യം തീവ്രവാദികളുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്നീട് സൈനിക നടപടിയിലേക്ക് തിരിയുകയായിരുന്നു.

അതിനിടെ, സൈനിക നടപടി നിര്‍ത്തിയിലെങ്കില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് തീവ്രവാദികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അടുത്തിടെ, നടന്ന മൂന്ന് ചാവേര്‍ ആക്രമണങ്ങളില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പി പി പി ഉപാധ്യക്ഷനും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ അസീഫ് അലി സര്‍ദാരി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് താമസം മാറ്റിയിരുന്നു. കൂടുതല്‍ സുരക്ഷ ലഭിക്കും എനതു കൊണ്ടാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :