പഴച്ചാറുകളെ സൂക്ഷിക്കണം!

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2008 (14:55 IST)
പഴച്ചാറുകള്‍ കുടിക്കുന്നത് ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. ഇതിന് ഗുണമുണ്ടെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.

എന്നാല്‍, പഴച്ചാറുകള്‍ക്ക് ദോഷഫലങ്ങളും ഉണ്ടെന്നാണ് പുതിയ ഗവേഷണങ്ങളില്‍ കാണുന്നത്. പലവിധ രോഗങ്ങള്‍ക്കും കഴിക്കുന്ന മരുന്നുകളുടെ പ്രയോജനം കിട്ടാതെ പോകാന്‍ പഴച്ചാറുകള്‍ ഇടയാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഹൃദ്രോഗം, അര്‍ബുദം, അവയവ മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കഴിക്കുന്ന മരുന്നുകളുടെ ഫലം കൃത്യമായി ലഭിക്കാതിരിക്കാന്‍ പഴച്ചാറുകള്‍ കാരണമാകുമെന്ന് വെസ്റ്റേണ്‍ ഒന്‍റാ‍രിയോ സര്‍വകലാശാലയിലെ പ്രൊഫസറും പഠനത്തിന് നേതൃത്വം നല്‍കിയ ആളുമായ ഡേവിഡ് ബൈലി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായി നടത്തിയ പഠനത്തില്‍ ചില പഴച്ചാറുകള്‍ മരുന്നുകളെ വിഷമയമാക്കുന്നുവെനും കണ്ടെത്തുകയുണ്ടായി.

അടുത്തിടെ ആണ് മുന്തിരിച്ചാറും മറ്റ് പഴച്ചാറുകളും ചില പ്രത്യേക മരുന്നുകള്‍ ആഗിരണം ചെയ്യുന്നതിനുള്ള ശേഷി ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയത്. ഇത് ഗുരുതരമായ രോഗം ബാധിച്ച സ്ഥിതിഗതികളെ നേരിടുന്നതിന് പ്രശ്നം സൃഷ്ടിക്കും- ബൈലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :