യുഎസ് മധ്യസ്ഥതയില്‍ ഇസ്രയേലുമായി സമാധാന ചര്‍ച്ചയ്ക്കുള്ള പലസ്‌തീന്‍ പ്രതിനിധിസംഘം രാജിവച്ചു.
വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലമിലും പുതുതായി ആയിരക്കണക്കിനു ജൂത പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള ഇസ്രയേല്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണിത്. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ പ്രതിനിധിസംഘം രാജിവച്ചതായി പലസ്‌തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈജിപ്‌ത് ട്ലിവിഷന്‍ ചാനലിനുള്ള അഭിമുഖത്തിലാണു വെളിപ്പെടുത്തിയത്.
സംഘത്തിന്റെ രാജി പ്രസിഡന്റ് സ്വീകരിച്ചിട്ടില്ല. തീരുമാനം പിന്‍വലിക്കാന്‍ പ്രതിനിധിസംഘത്തെ പ്രേരിപ്പിക്കുമെന്നും ഇല്ലെങ്കില്‍ പുതിയ സംഘത്തെ നിയോഗിക്കുമെന്നും അബ്ബാസ് അറിയിച്ചു.