പര്‍വേസ് മുഷറഫിനും കിട്ടി ഷൂ ഏറ്!

ലണ്ടന്‍| WEBDUNIA|
PRO
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു നേര്‍ക്ക് ഷൂ ഏറ്. ഞായറാഴ്ച ലണ്ടനില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് മുഷറഫിനു നേര്‍ക്ക് ഒരാള്‍ ഷൂ എറിഞ്ഞത്. എന്നാല്‍, ഷൂസ് മുഷറഫിന്റെ ശരീരത്ത് പതിച്ചില്ല.

ലണ്ടനിലെ പാകിസ്ഥാന്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ വല്‍ത്തംസ്റ്റൊയില്‍ സ്വന്തം പാര്‍ട്ടിയായ ‘ഓള്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റെ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഷറഫ്. അഞ്ച് മിനിറ്റോളം പ്രസംഗം കേട്ടുനിന്ന ശേഷമാണ് പിന്‍‌നിരയില്‍ നിന്ന ഒരാള്‍ തന്റെ ഷൂ പാകിസ്ഥാന്റെ മുന്‍ പട്ടാള മേധാവിക്ക് നേര്‍ക്ക് വലിച്ചെറിഞ്ഞത്.

എന്നാല്‍, ഷൂസ് വേദിയുടെ മുന്‍‌നിരയിലാണ് പതിച്ചത്. എറിഞ്ഞയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിയില്‍ നിന്ന് പുറത്താക്കി. ഇയാളെ കൂടാതെ പിന്‍‌നിരയിലുണ്ടായിരുന്ന മറ്റു ചിലര്‍ കൂടി പ്രതിഷേധമുയര്‍ത്തിയിരുന്നു എന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍, പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കു നേര്‍ക്കും ബിര്‍മിംഗ്‌ഹാമില്‍ വച്ച് ഷൂ ഏറ് നടന്നിരുന്നു. പാകിസ്ഥാനില്‍ വെള്ളപ്പൊക്കം രൂക്ഷമായ സമയത്ത് ലണ്ടന്‍ സന്ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു അത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :