പന്ത്രണ്ടുകാരന്‍ പൊലീസ് ക്യാപ്റ്റനായി

അബുദാബി| WEBDUNIA|
അബ്ദുള്ള അലി സയിദ്‌ അല്‍ ഖഫേരി എന്ന പന്ത്രണ്ടുവയസുകാരനെ അബുദാബി പൊലീസ് ക്യാപ്റ്റനാക്കി. രക്തത്തിലെ ഹീമോഗ്ലോബിനെ ബാധിക്കുന്ന മാരകരോഗം ബാധിച്ച ഖഫേരിയുടെ ആഗ്രഹം സഫലമാക്കാനാണ് അബുദാബി പൊലീസിന്റെ ഈ നടപടി.

ഫുട്ബോള്‍ താരം കൂടിയായ ഖഫേരി അബുദാബി പൊലീസ്‌ ആസ്ഥാനത്തെത്തി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ്‌ യൂണിഫോം അണിഞ്ഞ്‌ പ്രത്യേക പൊലീസ്‌ വാഹനത്തില്‍ അബുദാബി നഗരത്തിലൂടെ പട്രോളിംഗ്‌ നടത്തി. ട്രാഫിക്‌ നിയമം ലംഘിച്ച ഒരാള്‍ക്കെതിരെ, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നടപടിയെടുക്കാനും ഖഫേരി മടിച്ചില്ല.

അബുദാബിയിലെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഖഫേരിയെ കാണാന്‍ എത്തിയിരുന്നു. ഖഫേരിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന്‌ പൊലീസ്‌ മേധാവി കേണല്‍ ഫൈസല്‍ അല്‍ സുഹൈബി പറഞ്ഞു. ഒരു ദിവസത്തേക്ക് മാത്രമാണ് ഖഫേരിക്ക് ഈ പദവി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :