പതിമൂന്നുകാരന് 50 വര്‍ഷത്തെ തടവ് ശിക്ഷ

ലാഹോര്‍| WEBDUNIA|
PRO
പിതാവിനെ ആക്രമിച്ചയാളെ കൊലപ്പെടുത്തിയ പതിമൂന്നുകാരന് 50 വര്‍ഷത്തെ തടവ് ശിക്ഷ. പാകിസ്ഥാനിലെ ലാഹോറിലാണ് ഈ സംഭവം നടന്നത്.

കുട്ടിയുടെ പിതാവിനെ ഗിയാസ് ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇതി താന്‍ പ്രതികാരം ചെയ്യുകയായിരുന്നു എന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കോടതിപരിസരത്ത് വെച്ചാണ് വിചാരണത്തടവുകാരനെ കുട്ടി വാളിന് വെട്ടിക്കൊന്നത്.

50 വര്‍ഷത്തെ തടവുശിക്ഷക്കൊപ്പം രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ഈ വര്‍ഷം ആദ്യമാണ് ഹഫീസ് ഗിയാസ് എന്നയാള്‍ കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :